
ശബരിമല വിഷയവുമായി ബന്ധപ്പെട്ടുള്ള ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ ആക്ഷേപവുമായി സിപിഎം പ്രതിനിധി അഡ്വ. എ.എ റഹീം. സേവാഭാരതിയുടെയും ആര്‍എസ്എസിന്റെ വക്താവായാണ് മുന്‍ ഡിജിപി സെന്‍കുമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് എ.എ റഹീം പരാമര്‍ശിച്ചു. റഹീമിന്റെ പരാമര്‍ശത്തിന് സെന്‍കുമാര്‍ നല്കിയ മറുപടി ഇങ്ങനെ: “ഞാന്‍ ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയുമൊക്കെ ആളായതിനെപറ്റി റഹീം പറഞ്ഞു. വിവരം വെച്ചാല്‍ ആരും അങ്ങനെയാകും. അതിന് അതെ മറുപടിയുള്ളൂ”.
എന്നാല്‍, റഹീമിന്റെ മറുപടിയും ഉടനെ എത്തി. റഹീം പറഞ്ഞു: “അപ്പോള്‍ താങ്കള്‍ക്ക് വിവരമില്ലാത്ത കാലത്താണോ ഈ സംസ്ഥാനത്തിന്റെ ഡിജിപി ആയിരുന്നത്?”. ചര്‍ച്ചയിലെ ഈ ഭാഗം പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.