Breaking News

ജനം ടിവിയുടെ വ്യാജന്‍; ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ

വര്‍ക്കല സി.എച്ച് മുഹമ്മദ് കോളേജിന് അല്‍ ഖ്വായ്ദ ബന്ധമെന്ന ജനം ടിവിയുടെ വ്യാജ വാര്‍ത്തയെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ.

‘കേരളത്തില്‍ ഐഎസ്-അല്‍ ഖ്വായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം’ എന്ന തലക്കെട്ടോടെയാണ് കോളെജിനെതിരെ ജനം ടിവി കഴിഞ്ഞ ദിവസം ‘ബിഗ് ബ്രേക്കിങ്’ പുറത്തു വിട്ടത്.

വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളെ പോലെ വസ്ത്രം ധരിച്ചെത്തിയെന്നും അല്‍ഖാഇദ പതാക വീശിയെന്നും മാനേജ്‌മെന്റ് പിന്തുണയോടെയാണ് ഇക്കാര്യങ്ങള്‍ ക്യാമ്പസിനകത്ത് നടന്നതെന്നും ജനം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കറുത്ത വസ്ത്രമണിഞ്ഞ് അറബ് വസ്ത്രമായ കഫിയയും പുതച്ച് വിദ്യാര്‍ത്ഥികള്‍ വാഹന റാലി നടത്തുന്ന ദൃശ്യങ്ങളാണ് ഭീകരവാദി ബന്ധത്തിന് തെളിവായി ജനം റിപ്പോര്‍ട്ട് പറയുന്നത്. കോളേജ് ടോയ്‌ലറ്റിലെ ചുവരില്‍ കരികൊണ്ട് വരച്ച ഒസാമ ബിന്‍ലാദന്റെ ചിത്രവും റിപ്പോര്‍ട്ടില്‍ കാണിക്കുന്നുണ്ട്.

എന്നാല്‍ ജനം ടിവിയുടെ വാര്‍ത്ത തെറ്റാണെന്നും വിദ്യാര്‍ത്ഥികളുടെ റാലിയ്ക്ക് ജനം തീവ്രവാദ സ്വഭാവം നല്‍കുകയായിരുന്നുവെന്നും അയിരൂര്‍ പൊലീസ് പ്രതികരിച്ചിരുന്നു.

കോളേജില്‍ നടന്ന ആഘോഷവുമായി ബന്ധപ്പെട്ട് ബൈക്ക് റേസ് മറ്റും വിദ്യാര്‍ത്ഥികള്‍ നടത്തിയിരുന്നു ഇതാണ് വാര്‍ത്തയായി വന്നത്. പിന്നെ ബാത്ത് റൂമിലൊക്കെ ചിത്രങ്ങളൊക്കെ വരച്ചു വെച്ചിരുന്നു. ‘പൈറേറ്റ്സ്’ എന്നാണ് എഴുതി വെച്ചിരിക്കുന്നത്. ജനം ടി.വി ഇതിന് തീവ്രവാദം സ്വഭാവം നല്‍കുകയാണുണ്ടായത്. സംഭവത്തില്‍ ഡി.ജി.പി അന്വേഷിക്കുമെന്ന് പറഞ്ഞത് ജനം ടി.വി വാര്‍ത്ത കൊടുത്ത സാഹചര്യത്തിലാണെന്നും അയിരൂര്‍ പൊലീസ് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ച് മാസം കോളെജില്‍ നടന്ന വാര്‍ഷികാഘോഷത്തിനെ തുടര്‍ന്ന് ഉദ്ഘാടകനായി വന്ന സലിംകുമാറിനെ സ്വീകരിക്കാന്‍ വേഷം ധരിച്ച വിദ്യാര്‍ത്ഥികളെയാണ് ഭീകരവാദികളായി ജനം ടി.വി കാണിച്ചത്.

ട്രോളന്‍മാരുടെ ഇഷ്ട താരമായ സലിംകുമാര്‍ അഭിനയിച്ച സി.ഐ.ഡി മൂസയിലെ വേഷം അനുകരിച്ച് കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ കറുത്ത് വേഷം അണിഞ്ഞത്. പരിപാടിയില്‍ സലിം കുമാറിനോട് കറുപ്പ് വേഷമണിഞ്ഞെത്താനും വിദ്യാര്‍ത്ഥികള്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സലിംകുമാര്‍ കറുപ്പ് വേഷം ധരിച്ചെത്തി.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും കറുപ്പ് വേഷത്തിലായിരുന്നു എത്തിയത്. പരിപാടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്യാര്‍ത്ഥികള്‍ തന്നെ പങ്ക് വെച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ജനം ടി.വി വിദ്യാര്‍ത്ഥികളെയും കോളെജിനെയും തീവ്രവാദി ബന്ധമുള്ളതായി ആരോപിച്ചത്.

വിദ്യാര്‍ത്ഥികള്‍ ഭീകരവാദികളെ പോലെ വസ്ത്രം ധരിച്ചെത്തിയെന്നും അല്‍ഖാഇദ പതാക വീശിയെന്നും മാനേജ്മെന്റ് പിന്തുണയോടെയാണ് ഇക്കാര്യങ്ങള്‍ ക്യാമ്പസിനകത്ത് നടന്നതെന്നും ജനം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കറുത്ത വസ്ത്രമണിഞ്ഞ് അറബ് വസ്ത്രമായ കഫിയയും പുതച്ച് വിദ്യാര്‍ത്ഥികള്‍ വാഹന റാലി നടത്തുന്ന ദൃശ്യങ്ങളാണ് ഭീകരവാദി ബന്ധത്തിന് തെളിവായി ജനം റിപ്പോര്‍ട്ട് പറയുന്നത്.

ജനം ടിവി വാര്‍ത്തയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ സലീംകുമാറും രംഗത്തെത്തി. വിദ്യാര്‍ത്ഥികളെ തീവ്രവാദികളാക്കി ചിത്രീകരിച്ച വാര്‍ത്ത തെറ്റ് തന്നെയാണെന്നും റേറ്റിങ് കൂട്ടാന്‍ എന്ത് വാര്‍ത്തയും കൊടുന്ന നടപടി തെറ്റാണെന്നും സലീംകുമാര്‍ പറഞ്ഞു.

Comments

comments