Breaking News

വിദ്യാര്‍ത്ഥികള്‍ക്ക് കൊല്ലാന്‍ ആഹ്വാനം; കൊലവിളി നടത്തിയ വൈസ് ചാന്‍സലര്‍ ആര്‍.എസ്.എസ് പ്രചാരകന്‍

വിദ്യാര്‍ത്ഥികളോട് കൊലപാതകാഹ്വാനം നടത്തിയ പൂര്‍വാഞ്ചല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാജാ റാം യാദവ് ആര്‍.എസ്.എസ് പ്രചാരകനും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ അടുപ്പക്കാരനും.

കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് താന്‍ ആര്‍.എസ്.എസുകാരനാണെന്ന് രാജാറാം യാദവ് അവകാശപ്പെടുന്നത്.

‘കേശവ്പ്രസാദ് മൗര്യയെ ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതില്‍ ഞാന്‍ വളരെ സന്തുഷ്ടനാണ്. 1991 മുതല്‍ ഞാന്‍ ആര്‍.എസ്.എസ് പ്രചാരക് ആണ്. മൗര്യ വി.എച്ച്.പിയിലുമുണ്ടായിരുന്നു. വളരെ അടുത്ത് നിന്നുകൊണ്ടാണ് ഞങ്ങള്‍ രണ്ടുപേരും പ്രവര്‍ത്തിച്ചത്’ 2017 മാര്‍ച്ച് 23ന് രാജാറാം യാദവ് എഴുതിയ ഫേസ്ബുക്ക് കുറിപ്പാണിത്.

വി.എച്ച്.പി മുന്‍ ദേശീയ അധ്യക്ഷന്‍ അശോക് സിംഗാള്‍ മരണപ്പെട്ടപ്പോള്‍ തകര്‍ന്നു പോയ തന്നെ മൂത്ത സഹോദരനെന്ന പോലെ ആശ്വസിപ്പിച്ചത് മൗര്യയായിരുന്നുവെന്നും പോസ്റ്റ് പറയുന്നു.

2017ല്‍ ബി.ജെ.പി അധികാരത്തിലെത്തി ഒരുമാസത്തിനുള്ളില്‍ രാജാറാമിനെ സര്‍വകലാശാല വിസിയാക്കി നിയമിച്ചിരുന്നു.

‘നിങ്ങള്‍ പുര്‍വാഞ്ചല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളാണെങ്കില്‍ ഒരിക്കലും കരഞ്ഞുകൊണ്ട് എന്റെ അടുത്തേക്ക് വരരുത്. ആരുമായെങ്കിലുംഅടിപിടിയുണ്ടായാല്‍ അവരെ നിങ്ങള്‍ അടിക്കുക. പറ്റുമെങ്കില്‍ കൊന്നോളൂ, ഞങ്ങളത് കൈകാര്യം ചെയ്തോളാം’ ഇതായിരുന്നു വീഡിയോയില്‍ രാജാ റാം യാദവ് പറയുന്നത്.

കഴിഞ്ഞ ദിവസം പാലീസ് കോണ്‍സ്റ്റബിളിനെ ആള്‍കൂട്ടം തല്ലികൊന്ന ഗാസിപൂരിലാണ് വി.സിയുടെ അക്രമണാഹ്വാനം നടത്തിയിരുന്നത്.

”എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ എന്റെ അടുക്കലേക്ക് കരഞ്ഞുകൊണ്ട് വരരുത്. പ്രതിയോഗിയെ കൊന്നുകളഞ്ഞേക്കുക. ബാക്കി കാര്യം പിന്നീട് നോക്കാം”. എന്നായിരുന്നു വി.സി വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശം നല്‍കിയത്.

#WATCH Purvanchal University Vice-Chancellor Raja Ram Yadav at a seminar in the University in Ghazipur: If you’re a student of this University, never come crying to me. If you ever get into a fight, beat them, if possible murder them, we’ll take care of it later. (29.12.18) pic.twitter.com/omFqXN55z9— ANI UP (@ANINewsUP) December 30, 2018

Comments

comments