Breaking News

ദക്ഷിണേന്ത്യൻ വിപണി പിടിക്കാൻ നിപ്പോൺ പെയിന്റ്

കൊച്ചി:

പരിസ്‌ഥിതി സൗഹൃദ നിർമ്മാണ- പ്രവർത്തന അംഗീകാരങ്ങളായ  ഗ്രീൻകോ, ഗ്രീൻപ്രോ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ള രാജ്യത്തെ ഏക പെയിന്റ് നിർമാണ കമ്പനിയായ നിപ്പോൺ പെയിന്റ്‌സ് ദക്ഷിണേന്ത്യയിൽ വിപണി സാന്നിധ്യം ശക്തിപ്പെടുത്താൻ ഒരുങ്ങുന്നു. കേരളത്തിൽ വിപണി സാന്നിധ്യം വർധിപ്പിക്കുന്നതിനായി പുതിയ രണ്ട് ഉത്‌പന്നങ്ങൾ ഉടൻ വിപണിയിലിറക്കുമെന്ന് നിപ്പോൺ പെയിന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡെക്കറേറ്റിവ് ഡിവിഷൻ പ്രസിഡന്റ് മഹേഷ് എസ് ആനന്ദ് പറഞ്ഞു. ഡ്യുറഫ്രഷ് സോളോ, വെതർബോണ്ട് പ്രൊ എന്നീ പെയിന്റുകളാണ് മൺസൂൺ കഴിഞ്ഞാലുടൻ കമ്പനി കേരള വിപണിയിൽ അവതരിപ്പിക്കുന്നത്.

ന്യൂ ജെനറേഷൻ പെയിന്റ് എന്ന വിശേഷണവുമായാണ് നിപ്പോൺ പെയിന്റ് ഡ്യുറഫ്രഷ് സോളോ പ്രൊ വിപണിയിലെത്തുന്നത്. യു വി ക്രോസ്‌ലിങ്കിങ് സാങ്കേതികവിദ്യയുള്ള കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് അനുയോജ്യമായ എക്സ്റ്റീരിയർ എമൽഷൻ പെയിന്റ് ആണ്. ഹീറ്റ് ബാൻ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നതിനാൽ താപനില നിയന്ത്രിക്കാനും വീടിനുള്ളിലേക്ക് ചൂട് അനുഭവപ്പെടാതിരിക്കാനും സഹായിക്കുന്നു. വീടിനകം ഇപ്പോഴും തണുപ്പ് അനുഭവപ്പെടുമെന്നതിനാൽ എയർ കണ്ടീഷനറിന്റെ ആവശ്യവും വരുന്നില്ല. പുതുമ മായാതെ ഏറെ നാൾ നിൽക്കുമെന്നതും ഡ്യുറഫ്രഷ് സോളോയുടെ പ്രത്യേകതയാണ്. ഡർട്ട് റസിസ്റ്റന്റ്, വാട്ടർ റിപ്പല്ലന്റ് എന്നിവയാണ് കമ്പനി അവകാശപ്പെടുന്ന മറ്റു പ്രത്യേകതകൾ. പൊടിയും അഴുക്കും പെയിന്റിൽ പറ്റി  പിടിച്ചിരിക്കില്ല. വായൂമലിനീകരണത്തിനു കാരണമായ ബാഷ്‌പീകരണമോ പരിസ്‌ഥിതിക്ക് ദോഷകരമായ വാസനയെ ഈ പെയിന്റിന് ഉണ്ടാവില്ല.

നിപ്പോൺ വെതർ ബോണ്ട് പ്രൊ നൂറു ശതമാനം അക്രലിക് എക്സ്സ്റ്റീരിയർ കോട്ടിങ് പെയിന്റ് ആണ്. മഴ പെയ്ത് ശേഷം സാധാരണയായി പെയിന്റിൽ ഉണ്ടാകുന്ന തരം പാടുകൾ വെതർ ബോണ്ട് പെയിന്റ് ഉപയോഗിച്ചാൽ ഉണ്ടാവില്ല. പായൽ, പൂപ്പൽ, വിണ്ടുകീറിയ പാടുകൾ എന്നിവയും ഉണ്ടാവില്ല. കാലാവസ്‌ഥാ വ്യതിയാനങ്ങളെ നേരിടാൻ ശക്തിയുള്ളവയാണ് ഈ വെതർ ബോണ്ട് പ്രൊ. അഴുക്കും പൊടിയും പറ്റി പിടിച്ചിരിക്കില്ല എന്നതിനാൽ വർഷങ്ങളോളം പുതുമ നിലനിൽക്കും. കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് ഏറ്റവും അനുയോജ്യമായ പെയിന്റ് ആണിതെന്ന് മഹേഷ് ആനന്ദ് ചൂണ്ടിക്കാട്ടി.

നിലവിൽ 1500 ഷേഡുകളാണ് നിപ്പോൺ പെയിന്റിനുള്ളത്. അടുത്ത വർഷത്തോടെ ഇത് 2500 ഷേഡുകളാക്കി ഉയർത്തുമെന്നും മഹേഷ് ആനന്ദ് പറഞ്ഞു. നിപ്പോൺ പെയിന്റിക് സാധാരണ പെയിന്റുകളുടേത് പോലെ രൂക്ഷമായ ഗന്ധം ഉണ്ടാവില്ല. പൂർണമായും പരിസ്‌ഥിതിയോട് ഇണങ്ങി ചേരുന്ന നിർമ്മാണ രീതികളാണ് പിന്തുടരുന്നത്. ഇന്ത്യയിലെ നിപ്പോണിന്റെ ആദ്യ ഗ്രീൻഫീൽഡ് പദ്ധതിയാണ് ശ്രീപെരുമ്പത്തൂരിലെ പതിനൊന്ന് ഏക്കറിൽ അധികം സ്‌ഥലത്ത്‌ സ്‌ഥിതി ചെയ്യുന്ന പ്ലാന്റ്. നിലവിൽ കേരളത്തിലെ 55 ശതമാനം പട്ടണങ്ങളിലും സാന്നിധ്യമുള്ള നിപ്പോൺ പെയിന്റിന് നാനൂറിലധികം ഡീലർമാരുണ്ട്.

വനിതാശാക്തീകരണവും നൈപുണ്യ വികസനവും ലക്ഷ്യമിട്ടു എൻ ശക്തി എന്ന പേരിലും ആർ പി എൽ സർട്ടിഫിക്കേഷൻ എന്ന പേരിലും പരിശീലന പരിപാടികളും നിപ്പോൺ പെയിന്റ് ആരംഭിച്ചിട്ടുണ്ട്. ഗ്രാമീണ വനിതകളെ പ്രൊഫഷണൽ പരിശീലനം നൽകി സ്വയംപര്യാപ്‌തരാക്കുക എന്ന ലക്ഷ്യമാണ് എൻ ശക്തി പദ്ധതികുള്ളത്. പെയിന്റിംഗ് താത്പര്യമുള്ള വനിതകൾക്ക് മുപ്പത് ദിവസങ്ങളിലായി 240 മണിക്കൂർ പരിശീലനം നൽകും. പരിശീലന കാലയളവിൽ പ്രതിദിനം 150 രൂപ സ്റ്റൈപ്പൻഡ് ആയി നൽകും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് നിപ്പോൺ പെയിന്റ് ഡീലർ മുഖേന ക്രെഡിറ്റ് സൗകര്യം ലഭ്യമാക്കും. ഇതിനകം തന്നെ ഇരുന്നൂറോളം വനിതകൾ പരിശീലനം പൂർത്തിയാക്കി പ്രൊഫഷണൽ പെയിന്റർമാർ ആയിക്കഴിഞ്ഞു.

കേരളത്തിൽ കൊച്ചിക്ക് സമീപവും തിരുവനന്തപുരത്തും അടുത്ത വര്ഷം എൻ ശക്തി പദ്ധതി ആരംഭിക്കുമെന്നും മഹേഷ് ആനന്ദ് വെളിപ്പെടുത്തി. നിപ്പോൺ പെയിന്റ് സി എസ് ആർ പദ്ധതികളുടെ ഭാഗമായി പെയിന്റർമാർക്ക് നൈപുണ്യ വികസന പരിശീലനവും നിപ്പോൺ നൽകി വരുന്നു. നിപ്പോൺ പ്രൊസീഡ് ട്രെയിനിങ് അക്കാദമിയിൽ സൗജന്യമായാണ് പരിശീലനം നൽകുന്നത്. ഇവർക്ക് റെക്കഗ്നിഷൻ ഓഫ് പ്രയർ ലേർണിംഗ് (ആർ പി എൽ) സർട്ടിഫിക്കറ്റും നൽകി വരുന്നു.

ചെറുകിട, ഇടത്തരം പെയിന്റ് കമ്പനികളുടെ ശാക്തീകരണം ലക്‌ഷ്യം: ഐ.പി.എ പ്രസിഡന്റ് 
ചെറുകിട,

ഇടത്തരം പെയിന്റ് കമ്പനികളുടെ ശാക്തീകരണത്തിനാണ് പ്രഥമ പരിഗണനയെന്നും ഇത്തരം കമ്പനികളുടെ നിർമ്മാണ രീതികളിൽ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് ബോധവത്കരണം നടത്തുമെന്നും ഇന്ത്യൻ പെയിന്റ് അസോസിയേഷൻ (ഐ പി എ) പ്രസിഡന്റ് മഹേഷ് എസ് ആനന്ദ് പറഞ്ഞു. പ്രസിഡന്റായി ചുമതല ഏറ്റെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നൂറ്റിയമ്പതോളം കമ്പനികളാണ് നിലവിൽ ഐ പി എ യിൽ അംഗങ്ങളായിട്ടുള്ളത്. ഓരോ കമ്പനികളിലെയും ജീവനകകരുടെ വൈദഗ്ധ്യം വർധിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പെയിന്റ് വ്യവസായം ഇപ്പോഴുളത്തിന്റെ ഇരട്ടിയോളം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. അത് കൂടി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങൾ ഉണ്ടാകും. പെയിന്റുകളുടെ ജി എസ് ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാൻ കഴിഞ്ഞത് അസോസിയേഷന്റെ സമ്മർദഫലമായാണ്. പെയിന്റ് നിർമാണ മേഖല കൂടുതൽ പരിസ്‌ഥിതി സൗഹൃദമാക്കുമെന്നും മഹേഷ് ആനന്ദ് പറഞ്ഞു.

Comments

comments

Reendex

Must see news