Breaking News

എച്ച്ഡിഎഫ്സി ലിമിറ്റഡ് പുനര്‍നിര്‍മ്മിച്ച 75 ഭവനങ്ങളുടെ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു

കൊച്ചി: മഹാപ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 75 കുടുംബങ്ങള്‍ക്കായി എച്ച്ഡിഎഫ്സി ലിമിറ്റഡ് പുനര്‍നിര്‍മ്മിച്ച 75 വീടുകളുടെ താക്കോല്‍ ദാനം കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, എച്ച്ഡിഎഫ്സി ചെയര്‍മാന്‍ ദീപക് പരേഖ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

എച്ച്ഡിഎഫ്സി ലിമിറ്റഡിന്‍റെ ജീവകാരുണ്യ സംഘടനയായ പരേഖ് ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ചങ്ങനാശ്ശേരി, എറണാകുളം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റികള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കിയത്. എറണാകുളം ജില്ലയിലെ ആലങ്ങാട്, കടമക്കുടി പഞ്ചായത്തുകളില്‍ 25 കുടുംബങ്ങള്‍ക്കും, ആലപ്പുഴയിലെ കൈനകരി, കാവാലം, നെടുമുടി, പുളിങ്കുന്ന് എന്നീ പഞ്ചായത്തുകളില്‍ 50 കുടുംബങ്ങള്‍ക്കുമാണ് വീട് പുനര്‍നിര്‍മ്മിച്ച് നല്‍കിയത്. താഴേത്തട്ടിലെ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്കും മുന്‍ഗണന കൊടുത്തുകൊണ്ടാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുത്തതെന്ന് എച്ച്ഡിഎഫ്സി  ലിമിറ്റഡ് ചെയര്‍മാന്‍ ദീപക് പരേഖ് പറഞ്ഞു.

സാമൂഹ്യമാറ്റത്തിന്‍റെ മാതൃക കാണിച്ച എച്ച്ഡിഎഫ്സി ഇതുപോലുള്ള കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അഭ്യര്‍ത്ഥിച്ചു.

ഹൗസിംഗ് ഫൈനാന്‍സ് മേഖലയില്‍ രാജ്യത്തെ പ്രഥമ സ്വകാര്യ സംരംഭകരും ഏറ്റവും വലിയ ഭവന ദാതാക്കളുമായ എച്ച്ഡിഎഫ്സി ലിമിറ്റഡ് ബാങ്കിംഗ് ജനറല്‍-ലൈഫ് ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്മെന്‍റ്, വെഞ്ച്വര്‍ കാപിറ്റല്‍, വിദ്യാഭ്യാസ വായ്പകള്‍ എന്നീ മേഖലകളിലും സജീവമാണ്.

Comments

comments

Reendex

Must see news