കൊച്ചി:
സിലിക്കണ്‍ ഡിസൈന്‍, മള്‍ട്ടി മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളില്‍ നേതൃസ്ഥാനമുള്ള പ്രൊഡക്ട് എഞ്ചിനീയറിംഗ് സ്ഥാപനമായ ഇഗ്നിറ്റേറിയത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് ഇന്‍സ്റ്റാ ഹെല്‍ത്ത് സ്ഥാപകനും വിപ്രോ ടെക്നോളജീസില്‍ ദീര്‍ഘകാലം പ്രവൃത്തിപരിചയവുമുള്ള രമേശ് ഇമാനിയെ നാമനിര്‍ദ്ദേശം ചെയ്തു. ഇന്ത്യയില്‍ ഗള്‍ഫ് നാടുകളിലും ആഫ്രിക്കയിലും ആരോഗ്യരക്ഷാ സോഫ്റ്റ്വെയര് സേവനങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന ഇന്‍സ്റ്റാ ഹെല്‍ത്തിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായിരുന്ന രമേശ് ഇമാനി 25 വര്‍ഷത്തിലധികം വിപ്രോയുടെ പ്രോഡക്ട് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ തലവനുമായിരുന്നു.
ശതകോടികളുടെ ബിസിനസ്സ് സംരംഭങ്ങള്‍ക്കു് നേതൃത്വം നല്കി പ്രാഗത്ഭ്യം തെളിയിച്ച രമേശ് ഇമാനിയുടെ പരിചയസമ്പത്ത് ഇഗ്നിറ്റേറിയത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിക്കുമെന്ന് സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് സഞ്ജയ് ജയകുമാര്‍ പറഞ്ഞു. 2012-ലാണു് ഇഗ്നിറ്റേറിയം സ്ഥാപിതമായത്. സെമി കണ്ടക്ടര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലകളില്‍ നേതൃസ്ഥാനമുള്ള ഇഗ്നിറ്റേറിയത്തിന് ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും അമേരിക്കയിലും ഓഫീസുകളുണ്ടു്. ദ്രുതഗതിയില്‍ വളരുന്ന, സാങ്കേതിക വൈദഗ്ദ്ധ്യം തെളിയിച്ച കമ്പനിയുടെ നേതൃനിരയില്‍ സ്ഥാനം വഹിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് രമേശ് ഇമാനി പറഞ്ഞു.