കൊച്ചി ∙ കോവിഡ് കാലത്തു സെലിബ്രിറ്റികളുമായി സംവദിക്കാൻ ‘ഉൺലു’ ആപ്. ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ഉൾപ്പെടെ സെലിബ്രിറ്റികളുടെ സാന്നിധ്യമുള്ള ‘ഉൺലു’ മലയാള സിനിമയിലെ താരങ്ങളിലേക്കും എത്തുന്നു.
കോവിഡ് കാലത്ത് ആരാധകർക്കു സെലിബ്രിറ്റികളുമായി ബന്ധം സ്ഥാപിക്കാനും പുതുക്കാനും സംവദിക്കാനും അവസരം നൽകുന്നതാണ് ‘ഉൺലു’. ആരാധകർക്ക് സെലിബ്രിറ്റികളുമായി വിഡിയോ ഷെയർ ചെയ്യാനും അവസരമുണ്ട്. എഴുതാനും പാടാനും കഴിയും. സായ്കുമാർ, മഞ്ജിമ മോഹൻ, സരയൂ, അർച്ചന കവി, ബിന്ദു പണിക്കർ എന്നിവരാണ് ആദ്യഘട്ടത്തിൽ ‘ഉൺലു’വിൽ സാന്നിധ്യം അറിയിക്കുന്ന മലയാളി താരങ്ങൾ.
ഇന്ത്യയിൽ സ്റ്റാർട്ടപ്പുകളുടെ തുടക്കം മുതൽ സജീവമായുള്ള വിപുൽ അഗർവാൾ, ഹിമാൻശു പെരിവാൾ, അക്ഷയ് പൃഥി (ശ്രദ്ധയ്ക്ക്: പൃഥ്വി അല്ല), അനുരാഗ് ഡാലിയ എന്നിവരാണ് ഈ സംരംഭത്തിനു പിന്നിൽ. ഇന്ത്യയിലെ പ്രീമിയം സെലിബ്രിറ്റി എൻഗേജ്മെന്റ് ആപ് ആണിതെന്നു ശിൽപികൾ പറഞ്ഞു.
സൈനയ്ക്കു പുറമെ ക്രിക്കറ്റ് താരം ഹർഭജൻ സിങ് ഉൾപ്പെടെ പതിനായിരത്തിലധികം സെലിബ്രിറ്റികളെ ‘ഉൺലു’വിൽ കണ്ടുമുട്ടാം. സാന്യ മൽഹോത്ര, ധ്രുവ് ഭണ്ഡാരി, ശ്രുതി പ്രകാശ്, എൽനാസ് നൊറൂസി, ഷമിത ഷെട്ടി, ഇഷ കോപികർ, സാക്ഷി അഗർവാൾ തുടങ്ങിയവരെല്ലാം ‘ഉൺലു’വിലുണ്ട്. സംഗീതരംഗത്തെ പ്രമുഖരും സാന്നിധ്യമറിയിക്കുന്നു.
Comments
comments