Breaking News

ഹീലിയയ്ക്ക് 3 ദശലക്ഷം ‍ഡോളര്‍ സിലിക്കണ്‍ വാലി നിക്ഷേപം

കൊച്ചി – അമേരിക്കയില്‍ നിന്നുള്ള നിയോ, അബ്സ്ട്രാക്ട് വെഞ്ചേഴ്സ്, കെവിന്‍ ഹാര്‍ട്ട്സ് എന്നീ സിലിക്കണ്‍ വാലി കമ്പനികള്‍ കൊച്ചി സ്വദേശി അശ്വിന്‍ ശ്രീനിവാസ് സഹസ്ഥാപകനായ സ്റ്റാര്‍ട്ടപ്പ് കമ്പനി ഹീലിയയില്‍ 3 ദശലക്ഷം ‍ഡോളര്‍ മുതല്‍മുടക്കി. അത്യാധുനിക സുരക്ഷാസംവിധാനങ്ങള്‍ സംരംഭകസ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന യു.എസ്.ആസ്ഥാനമായ ഐ.ടി. കമ്പനിയാണു് ഹീലിയ. സെക്യൂരിറ്റി ക്യാമറാദൃശ്യങ്ങള്‍ തത്സമയം വിലയിരുത്തി ആവശ്യമായ സുരക്ഷാസ‍ജ്ജീകരണങ്ങള്‍ നടപ്പാക്കുന്നതിലൂടെ ക്യാമറകളുടെ പ്രവര്‍ത്തനം വെറും നിരീക്ഷണത്തിലുപരി സുരക്ഷാവീഴ്ചകള്‍ മുന്‍കൂട്ടി പരിഹരിക്കുന്ന  സംവിധാനമാണു് അശ്വിന്‍ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഹീലിയ വികസിപ്പിച്ചിരിക്കുന്നതു്.

സ്ഥാപനങ്ങളുടെ സുരക്ഷ കാര്യക്ഷമമാക്കുന്നതിനു പുറമേ മനുഷ്യവിഭവശേഷിയിലുള്ള ആശ്രിതത്വം കുറയ്ക്കുമെന്നതാണു് SAAS പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‍വെയറിന്റെ മേന്മ. ഇതിന്റെ സാദ്ധ്യതകള്‍ പരിഗണിച്ചാണു സിലിക്കണ്‍വാലി കമ്പനികള്‍ ഹീലിയയില്‍ നിക്ഷേപം ഇറക്കിയിരിക്കുന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. റസ്സല്‍ കപ്ലാന്‍, ഡാനിയേല്‍ ബെറിയോസ് എന്നിവരാണ് ഹീലിയയുടെ മറ്റ് സഹസ്ഥാപകര്‍.

Comments

comments

Reendex

Must see news