കൊച്ചി – സ്വതന്ത്രസോഫ്റ്റ്വെയറായ ഇആർപി നെക്സ്റ്റ് ഹെൽത്ത് കെയർ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ആധുനിക ഹെൽത്ത് കെയർ ഇൻഫർമേഷൻ സിസ്റ്റത്തെക്കുറിച്ചുള്ള സൗജന്യ വെബിനാർ ഇന്നു (ഡിസംബര്‍ 20 ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് നടക്കും. ആശുപത്രികള്‍, ക്ലിനിക്കുകള്‍, പരിശോധനാലാബുകള്‍ തുടങ്ങിയ ആരോഗ്യകേന്ദ്രങ്ങള്ക്കായാണു് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറായ ഇആർപി നെക്സ്റ്റ് ഹെൽത്ത് കെയർ വികസിപ്പിച്ചിരിക്കുന്നതു്.
സൗജന്യ രജിസ്ട്രേഷനായി +91 9744763336 എന്ന നമ്പറില്‍ വാട്സ്ആപ്പ് ചെയ്യുക.
ആരോഗ്യ സംബന്ധമായ തീരുമാനങ്ങൾ എടുക്കുന്നതിന് എല്ലാ വിവരങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനുള്ള ഓപ്പൺ സോഴ്സ് ഹെൽത്ത് കെയർ ഇൻഫർമേഷൻ സംവിധാനമായ ഇആർപിനെക്സ്റ്റ് ഹെൽത്ത്കെയർ രോഗികളുടെ വിവരങ്ങള്‍ സംബന്ധിച്ച രേഖകളുടെ ഡിജിറ്റൈസേഷൻ, ക്ലിനിക്കൽ ഡാറ്റാ കൃത്യത, സമയലാഭം എന്നിവയിലൂടെ മെച്ചപ്പെട്ട സേവനങ്ങൾ ഉറപ്പുവരുത്തുമെന്നു് സംഘാടകര്‍ അറിയിച്ചു.
ഫ്രാപ്പെ ടെക്നോളജീസ്, ആന്തർ ടെക്നോളജീസ്, എർത്തിയൻസ്, ടാക്റ്റൻ, ഐവെക്സ് ഇൻഫോമാറ്റിക്സ് എന്നിവരാണ് വെബിനാർ സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കു് – 8086733733 (മാത്യു ചാക്കോ)