Breaking News

ഡിസൈനർമാര്‍ക്കും പുത്തന്‍ ബ്രാൻഡുകള്‍ക്കും പ്രചോദനമായി മനേരാ ഇകൊമേഴ്‌സ് പ്രവര്‍ത്തനം തുടങ്ങി

കൊച്ചി: ബ്രാൻഡുചെയ്യാത്ത ഫാഷൻ, ലൈഫ്‍സ്റ്റൈല്‍ റീട്ടെയിലർമാരുടെ സാധ്യതകൾ തിരിച്ചറിയുന്നതിനും ഗുണനിലവാരം നിയന്ത്രിക്കുന്നതിനും അവരുടെ ഉൽപ്പന്നങ്ങൾ ഒരു ഓൺലൈൻ അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യയിലുടനീളമുള്ള വിപണികളില്‍ എത്തിക്കുന്നതിനും‍ അവസരം ഒരുക്കിക്കൊണ്ട് മൾട്ടി ബ്രാൻഡ് ജീവിതശൈലി ഫാഷൻ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആയ www.maneraa.com പ്രവര്‍ത്തനം തുടങ്ങി. സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഇന്ത്യന്‍ നിർമ്മിത ഓൺലൈൻ ഷോപ്പിംഗ് അനുഭവം നൽകുന്ന കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന  ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് മനേരാ.

പുനെ സ്വദേശികളായ ഷബ്ന സലാമും ഷൈബ സലാമും ആണു് മനേരായുടെ സ്ഥാപകര്‍. ഉന്നത ഗുണനിലവാരത്തിലും മികച്ച ഡിസൈനിലുമുള്ള അധികം അറിയപ്പെടാത്ത ബ്രാൻഡുകളിലുള്ള എന്നാല്‍ മികവില്‍ മുന്നിട്ടു നില്‍ക്കുന്ന ഉൽപ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണു് മനേരാ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നതു്. കുറഞ്ഞവിലയില്‍ മനോഹരമായ ഡിസൈനർ വസ്ത്രങ്ങളും വൈവിധ്യമാർന്ന വിശിഷ്ടമായ ആക്‌സസറികളും ജീവിതശൈലി ഉൽപ്പന്നങ്ങളും അണിനിരത്തിക്കൊണ്ടു് ഷോപ്പർമാർക്ക് അതുല്യമായ ഒരു ഷോപ്പിംഗ് അനുഭവം പകരുക എന്നതാണ് മനേരായുടെ ലക്ഷ്യം.

പ്രതിഭാധനരും എന്നാല്‍ അര്‍ഹമായ അംഗീകാരം ഇതുവരെ ലഭിക്കാത്തവരുമായ മികച്ച ഡിസൈനർ‌മാർ‌ നിര്‍മ്മിച്ച ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ അതു വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരുപോലെ സന്തോഷം നല്‍കുന്നതാണു്. ഇങ്ങനെ “സന്തോഷം സൃഷ്ടിക്കുന്ന” ഒരു പ്ലാറ്റ്ഫോമായി മനേരായെ നിലനിര്‍ത്താനാണു് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നു് സ്ഥാപകരിലൊരാളായ ഷബ്ന സലാം പറയുന്നു. “ഫാഷൻ ഇപ്പോൾ നഗരത്തിലെ വരേണ്യവർഗത്തിന്റെ മാത്രം അഭിരുചിയല്ല – ചെറുതും വലുതുമായ നഗരങ്ങളിലെ യുവതീയുവാക്കള്‍ അധികമൊന്നും പണം ചെലവഴിക്കാതെ തന്നെ അതിനൂതന ഫാഷന്‍ അഭിരുചി വളർത്തിയെടുക്കുന്നു എന്നത് അതിനു വ്യക്തമായ തെളിവാണു്”, സഹസ്ഥാപകയായ ഷൈബ സലാം കൂട്ടിച്ചേര്‍ക്കുന്നു, “ഈ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് ഇ-കൊമേഴ്‌സ്, മനേരാ പോലുള്ള പ്ലാറ്റ്‌ഫോമുകൾ നിരവധി ബ്രാൻഡുകളിൽ നിന്ന് മിതമായ നിരക്കിൽ ഷോപ്പിംഗ് നടത്താൻ അവര്‍ക്ക് തുണയാകുന്നു”, ഷൈബ സലാം പറയുന്നു.

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എസ്എംഇ) വ്യവസായം ഇന്ത്യയിൽ വളരെ ശക്തമാണു്. ബ്രാൻഡു ചെയ്യാത്ത വിൽപ്പനക്കാർക്ക് പുതിയ പ്രചോദനം നൽകിക്കൊണ്ട് ഇന്ത്യയുടെ ജിഡിപി മെച്ചപ്പെടുത്താനും മനേരാ വഴി സാധ്യമാകും. ഓരോ ചില്ലറ വ്യാപാരിക്കും ഒരു ഇ-കൊമേഴ്‌സ് ഷോപ്പ് ഫ്രണ്ടും ഒരു ഇൻവെന്ററി / ഓർഡർ മാനേജ്മെന്റ് സോഫ്റ്റ്‍വെയറും നൽകി ഓർഡറുകൾ പ്രോസസ്സ് ചെയ്യാനും ട്രാക്കു ചെയ്യാനുമുള്ള സംവിധാനമാണു് മനേരാ ഒരുക്കുന്നതു്. അവരുടെ അക്കൗണ്ടുകൾ കൃത്യമായി സജ്ജീകരിച്ചു കഴിഞ്ഞാൽ, ഉയർന്ന നിലവാരമുള്ള ഫാഷൻ ഉൽ‌പ്പന്നങ്ങളുള്ള ചെറിയ ചില്ലറ വ്യാപാരികൾക്ക് വിപണി പരിചയമൊന്നുമില്ലെങ്കില്‍പ്പോലും മറ്റു പ്രധാന ബ്രാൻ‌ഡുകളുമായി മത്സരിക്കാനാകും. ഇന്ത്യയിലുടനീളം രണ്ടു  ദശലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്കു് സേവനം നല്‍കുന്നതിനായി 2021-ഓടെ 500 വ്യാപാരികളെയെങ്കിലും ഉള്‍പ്പെടുത്തുവാനാണു് മനേരാ പദ്ധതിയിടുന്നത്. സുസ്ഥിര വളർച്ചയോടുള്ള പ്രതിബദ്ധതയും ആനന്ദം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിൽ അതിന്റെ എല്ലാ ജീവനക്കാരെയും വിൽപ്പനക്കാരെയും ഉൾപ്പെടുത്തുന്നതിലൂടെ, വരും വർഷങ്ങളിൽ ഇന്ത്യയിലെ ഏറ്റവും ആശ്രയിക്കാവുന്ന ഫാഷൻ ബ്രാൻഡുകളിലൊന്നായി മാറാനാണു് മനേരാ ഒരുങ്ങുന്നതു്.

Comments

comments

Reendex

Must see news